കൂരാച്ചുണ്ട് സ്വദേശിനി ദുബായിൽ നിര്യാതയായി

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ചാലിടം പുലിക്കോട്ടുമ്മൽ അബുബക്കറിന്റെ മകൾ സമീറ ദുബായിൽ മരണപ്പെട്ടത്. ഇരുപത്തെട്ട് വയസ്സായിരുന്നു. ഭർത്താവ് ബാലുശ്ശേരി മഞ്ഞപ്പാലം പാറക്കണ്ടി സജാദ് 

ഏതാനും വർഷമായി ഭർത്താവിന്റെ കൂടെ വിദേശത്തായിരുന്നു സമീറ. ഒരു വർഷം മുൻപ് നാട്ടിൽ വന്ന് പോയതായിരുന്നു. 

മക്കൾ: മുഹമ്മദ് റയാൻ ഇലാഹ്(8) മുഹമ്മദ് ഐൻസയിൻ (3). ഉമ്മ: ഷക്കീന. സഹോദരി ഷമീന (ചേനോളി). 

തിങ്കളാഴ്ച്ച പുലർച്ചെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ 
കരിപ്പൂരിലെത്തിച്ച മൃതദേഹം രാവിലെ 
അത്യോടി ജുമ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി.