കാറുകൾ കൂട്ടിയിടിച്ച് കേടുപാടുകൾ സംഭവിച്ചു.

താമരശ്ശേരി: ദേശീയ പാത 766 താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം 5 കാറുകൾ കൂട്ടിയിടിച്ചു, ഒന്നിനു പുറകെ ഒന്നായാണ് കൂട്ടിയിടിച്ചത്.അപകടത്തിൽ രണ്ടു പേർക്ക് നിസാര പരുക്കേറ്റു. ഉച്ചക്ക് 1.20 ഓടെയായിരുന്നു അപകടം, എല്ലാ കാറുകളും വയനാട് ഭാഗത്തേക്ക് പോകുന്നതാണ്. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ നീക്കം ചെയ്തു.