ഓണാഘോഷമൊരുക്കി ജി.വി.എച്ച്.എസ്.എസ്. താമരശ്ശേരി

താമരശ്ശേരി:താമരശ്ശേരി ഗവൺമെൻറ് ഹൈസ്കൂൾ ഓണാഘോഷ പരിപാടി 
സംഘടിപ്പിച്ചു.ആർപ്പോ 2023 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികളാണ് 
പങ്കെടുത്തത്. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധതരം ഓണക്കളികളും, ഇംഗ്ലീഷ് ലിറ്റററി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്പോട്ട് ക്വിസും നടത്തി . 

സ്കൂൾ തലത്തിൽ ഒരുക്കിയപൂക്കളവും, പ്രിൻസിപ്പൾ, അദ്ധ്യാപകർ, പി ടി എ അംഗങ്ങൾ,എസ് എം സി അംഗങ്ങൾ, എന്നിവരുടെനേതൃത്വത്തിൽ ആയിരത്തോളം പേർക്ക് തയ്യാറാക്കിയ ഓണസദ്യയും കുട്ടികളിൽ വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍