താമരശ്ശേരി സ്വദേശി രോഹിൻ പ്രമോദ് സംസ്ഥാനത്തെ മികച്ച എൻഎസ്എസ് വളണ്ടിയർ


താമരശ്ശേരി:സംസ്ഥാനത്തെ 2021 -22 വർഷത്തെ മികച്ച നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) വളണ്ടിയറായി താമരശ്ശേരി കോളേജ് ഓഫ് അപ്ലൈഡ് സയൻസിലെ ( ഐഎച്ച്ആർഡി കോളേജ്) രോഹിൻ പ്രമോദിനെ തെരഞ്ഞെടുത്തു.
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി പഞ്ചായത്തിലെ കാരാടി പുത്തൻപുരയിൽ പി.കെ. പ്രമോദിന്റെയും ജഷിന പ്രമോദിന്റെയും മകനാണ്. 

ബി.എ. ഇംഗ്ലീഷ് വിദ്യാർത്ഥിയായ രോഹിൻ പ്രമോദിനെ ഐഎച്ച്ആർഡി ഡയറക്റ്ററാണ് നോമിനേറ്റ് ചെയ്തത്. കോളേജിലെ എൻഎസ്എസ് യൂണിറ്റ് റെഡ് റിബൺ സെക്രട്ടറിയായ രോഹിൻ.ഐഎച്ച് ആർഡി യുടെ സംസ്ഥാനതല എൻഎസ്എസ് വളണ്ടിയർ ജേതാവ് കൂടിയാണ്. കോളേജിനെ പ്രതിനിധികരിച്ച് പുതുച്ചേരിയിൽ നടന്ന നാഷണൽ യൂത്ത് ഫെസ്റ്റിവൽ, ബാംഗ്ലൂർ നടന്ന നാഷണൽ ഇൻറഗ്രേഷൻ ക്യാമ്പ് എന്നിവയിൽ പങ്കെടുത്തിട്ടുണ്ട്. ജെറിൻ പ്രമോദ് സഹോദരനാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍