ഓണാഘോഷവും,ശ്രീനാരായണ ഗുരു ജയന്തി ആഘോഷവും നടത്തി.
കട്ടിപ്പാറ :ചമൽ അംബേദ്കർ സാംസ്കാരിക നിലയം & വായനശാലയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷ ചടങ്ങും ശ്രീനാരായണ ഗുരുവിൻ്റെ 169-ാം ജയന്തി ആഘോഷവും പ്രമുഖ പ്രവാസി വ്യവസായി ഡോ.അബ്ദ റഹിമാൻ വി.ഒ.ടി ഉദ്ഘാടനം ചെയ്തു.
അംബേദ്കർ സാംസ്ക്കാരിക നിലയത്തിന് ഓണസമ്മാനമായി ഡോ.അബ്ദുറഹിമാൻ വി.ഒ.ടി ടെലിവിഷൻ സംഭാവന നൽകി.
യോഗത്തിൽ അംബേദ്ക്കർ സാസ്ക്കാരിക നിലയം & വായനശാല പ്രസിഡണ്ട് കെ.വി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ വിഷ്ണു ചുണ്ടൻകുഴി മുഖ്യാഥിതിയായി,ഇ കെ.ആഗസ്റ്റൻ, യു.കെ.അനന്തകുമാർ,ബീന ജോർജ്,രതീഷ്.പി.എം,രാജൻ.കെ.പി, ബിനു നടുക്കണ്ടി, മിനി നാരായൻകുട്ടി, ഷീലത വിജയൻ എന്നിവർ സംസാരിച്ചു.
ഓണസദ്യയും,കുട്ടികൾക്കും അമ്മമ്മാർക്കും,പുരുഷൻമാർക്കും വേണ്ടിയുള്ള മത്സര പരിപാടികളും, വടംവലി, മരത്തോൺ ഒട്ടമത്സരവും നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍