കന്നൂട്ടിപ്പാറ സ്കൂളിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു.

കട്ടിപ്പാറ : രാജ്യത്തിന്റെ എഴുപത്തേഴാം സ്വാതന്ത്ര്യ ദിനം കന്നൂട്ടിപ്പാറ ഐ യു എം എൽ പി സ്കൂളിൽ നിറപ്പകിട്ടാർന്ന ചടങ്ങുകളോടെ സമുചിതമായി ആഘോഷിച്ചു. വാർഡ് മെമ്പറും ചീഫ് പ്രമോട്ടറുമായ എ കെ അബൂബക്കർ കുട്ടി ദേശീയ പതാക ഉയർത്തി. ഹെഡ്മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ഗാന്ധിജി, നെഹ്റു, ആസാദ്, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊരുതി നേടിയ സ്വാതന്ത്ര്യം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
   തുടർന്ന് ഒരേ ഒരിന്ത്യ ! ഒരൊറ്റ ജനത! എന്ന മുദ്രാവാക്യമുയർത്തി സ്വാതന്ത്ര്യ ദിന റാലി നടത്തി. റാലിയിൽ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പങ്കാളിത്തം ശ്രദ്ധേയമായി. റാലിക്ക് PTA പ്രസിഡണ്ട് നൗഷാദ് ആറ്റു സ്ഥലം, എംപിടിഎ പ്രസിഡണ്ട് ഷഹനാ റൂബി, അബ്ദുള്ള മലയിൽ, ഡോ.റഹിം, കെ.ടി.ആരിഫ് കെ.പി ജസീന, ദിൻഷ ദിനേശ്, കെ സി ശിഹാബ്, ഫൈസ് ഹംദാനി, നസീം പി, പി.പി തസലീന, ടി. ഷബീജ്, സജീന, ഷാഹിന കേയക്കണ്ടി, പ്രബിത, എം. നിഷാന , ഇ പി മുൻസില, ഷബിയ, സഫ്നിദ മുതലായവർ നേതൃത്വം നൽകി. കുട്ടികൾ അവതരിപ്പിച്ച കലാ പരിപാടികൾ പരിപാടിയെ ചേതോഹരമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍