എസ് വൈ എസ് സ്വാതന്ത്ര്യ ദിന സമ്മേളനം
താമരശ്ശേരി: ബഹു സ്വരതയാണ് ഉറപ്പ് ' എന്ന ശീര്‍ഷകത്തിൽ സുന്നി യുവജന സംഘം താമരശ്ശേരി സോൺ സ്വാതന്ത്ര്യ ദിന സമ്മേളനംതാമരശ്ശേരിയിൽ വെച്ച് നടന്നു. വൈകുന്നേരംനാല് മണിക്ക് കാരാടിയിൽ നിന്ന് ആരംഭിച്ച യുവജന റാലി താമരശ്ശേരി പഴയ ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു. റാലിയിൽ സോണിലെ 64 യുണിറ്റുകളിൽ നിന്നുള്ള പ്രതിനിധികളും, സുന്നി പ്രാസ്ഥാനിക നേതൃത്വവും, പ്രവർത്തകരുമടക്കം നൂറുക്കണക്കിനാളുകൾ പങ്കെടുത്തു,
ഗതാഗത തടസ്സം സൃഷ്ടിക്കാതെ നിർദ്ധേശിക്കപ്പെട്ട മുദ്രാവാക്യം വിളിച്ച് അടച്ചടക്കത്തോടെ നടന്ന് നീങ്ങിയ റാലി ശ്രദ്ധേയമായി. തുടർന്ന് താമരശ്ശേരി പഴയ ബസ്റ്റാന്റ് പരിസരത്ത് നടന്ന പൊതു സമ്മേളനം എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. അബ്ദുൽ വാഹിദ് സഖാഫി മുക്കം സമ്മേളന പ്രമേയ പ്രഭാഷണം നടത്തി. സോൺ പ്രസിഡണ്ട്
ജഅ്ഫർ സഖാഫി അണ്ടോണ അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥി കവിയും , പ്രഭാഷകനുമായ
ഡോ. സോമൻ കടലൂർ പ്രഭാഷണം നടത്തി.
പി സി ഇബ്രാഹിം മാസ്റ്റർ ചുങ്കം, ബി സി ലുക്മാൻ ഹാജി, മുനീർ സഅദി പുലോട്, സയ്യിദ് സകരിയ്യ തങ്ങൾ അടിവാരം, ഡോ: എം എസ്
മുഹമ്മദ്, അസീസ് സഖാഫി കല്ലുള്ള തോട്, ഹനീഫ മാസ്റ്റർ കോരങ്ങാട്, ആഷിക് സഖാഫി കട്ടിപ്പാറ, എ കെ കട്ടിപ്പാറ, മുഹമ്മദാജി ചുങ്കം ,
മമ്മുണ്ണി മാസ്റ്റർ,
ഉസ്മാൻ മാസ്റ്റർ അണ്ടോണ ,
ആഷിഖ് ഈർപ്പോണ,
നിസാർ സഖാഫി തേക്കുംതോട്ടം, എന്നിവർ സംബന്ധിച്ചു. റഷീദ് കെ ടി ഒടുങ്ങാക്കാട് സ്വാഗതവും മുഹമ്മദലി മാസ്റ്റർ കോളിക്കൽ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍