കോളേജ് ഗ്രൗണ്ടില്‍ വിദ്യാര്‍ഥിയുടെ കാര്‍ അഭ്യാസം, പരാതിയുമായി അധ്യാപകര്‍; ലൈസന്‍സ് തെറിച്ചു..
തൊടുപുഴയിലെ സ്വകാര്യ കോളേജ് ഗ്രൗണ്ടില്‍ ആഡംബര കാര്‍ വട്ടത്തില്‍ കറക്കി വിദ്യാര്‍ഥിയുടെ അഭ്യാസ പ്രകടനം. കോളേജ് അധികൃതരുടെ പരാതിയില്‍ വിദ്യാര്‍ഥിയുടെ ലൈസന്‍സ് സസ്പെന്‍ഡുചെയ്ത് മോട്ടോര്‍വാഹന വകുപ്പ്.
അതേ കോളേജില്‍തന്നെ പഠിക്കുന്ന തൊടുപുഴ സ്വദേശിയായ യുവാവിന്റെ ലൈസന്‍സാണ് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. പി.എ.നസീര്‍ സസ്പെന്‍ഡുചെയ്തത്. വാഹനം കസ്റ്റഡിയിലെടുത്ത് 2000 രൂപ പിഴയീടാക്കുകയും ചെയ്തു.
വിദ്യാര്‍ഥി അഭ്യാസപ്രകടനം നടത്തുന്നതിന്റെ സി.സി.ടി.വി.ദൃശ്യം കോളേജ് അധികൃതര്‍ മോട്ടോര്‍വാഹന വകുപ്പിന് കൈമാറിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ എം.വി.ഐ. ഭരത് ചന്ദ്രന്‍ കോളേജിലെത്തി അന്വേഷണം നടത്തി എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ.യ്ക്ക് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍