കൊടുവള്ളിയിൽ നിയന്ത്രണം വിട്ട് കാർ ഇലക്ട്രിക് തൂണുകൾ ഇടിച്ചു തകർത്തു.
കൊടുവള്ളി: നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ചു മറിഞ്ഞു. കൊടുവള്ളി പാലക്കുറ്റിയിൽ രാവിലെ 7 മണിക്കായിരുന്നു അപകടം, ആളപായമില്ല. എയർപോർട്ടിൽ ആളെ ഇറക്കി വയനാട്ടിലേക്ക് പോകുകയായിരുന്ന, പുൽപ്പള്ളി കേണിച്ചിറ സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം. ഡ്രൈവർ അടക്കം രണ്ടു പേരാണ് കാറിൽ ഉണ്ടായിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍