കർണാടക പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടേക്കും


കൊച്ചി: കേസ് ഒഴിവാക്കാൻ കോഴ വാങ്ങിയ നാല് കർണാടക പോലീസ് ഉദ്യോഗസ്ഥരെയും പിരിച്ചുവിട്ടേക്കും. കർണാടകയിൽ നിന്നെത്തിയ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ആഭ്യന്തരവകുപ്പിന്റെ നടപടി. ക്രിപ്‌റ്റോ കറൻസി തട്ടിപ്പുകേസിൽ കുമ്പളങ്ങി സ്വദേശികളെ ഒഴിവാക്കാൻ 25 ലക്ഷം രൂപയാണ് കർണാടകയിൽ നിന്നുള്ള നാലു പോലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. ഇത്രയും പണം ഉണ്ടാകില്ലെന്ന് കുമ്പളങ്ങി സ്വദേശികൾ വ്യക്തമാക്കിയതോടെ 10 ലക്ഷം രൂപ ലഭിച്ചാൽ മതിയെന്നായി. ഇതിൽ 3.95 ലക്ഷം രൂപ കർണാടക പോലീസ് വാങ്ങിയെടുക്കുകയും ചെയ്തു. കർണാടക പോലീസിലെ നാലുപേർക്കുമെതിരേ മൂന്നുമുതൽ ആറുവർഷം വരെ ജയിൽശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ക്രിമിനൽ കുറ്റമാണെന്നതിനാൽ കർശന നടപടിയായിരിക്കും കർണാടക ആഭ്യന്തരവകുപ്പിൽ നിന്നുണ്ടാവുകയെന്നാണ് സൂചന.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍