കന്നൂട്ടിപ്പാറ വിംഗ്സിൽ ഫെസ്റ്റിയ 2K23 ക്ക് തുടക്കമായി.
കന്നൂട്ടിപ്പാറ വിംഗ്സ് ഇംഗ്ലീഷ് മീഡിയം പ്രി- പ്രൈമറി സ്കൂളിൽ കലയുടെ പുതു വസന്തം തീർത്തു കൊണ്ട് കുരുന്നുകൾ നിറഞ്ഞാടിയ കലോത്സവം - ഫെസ്റ്റിയ 2 K 23 ക്ക് തുടക്കമായി.
വാർഡ് മെമ്പർ എ കെ അബൂബക്കർ കുട്ടി ഉദ്ഘാടനം നിർവ്വഹിച്ചു. പഠനത്തോടൊപ്പം തന്നെ കലാകായിക മണ്ഡലങ്ങളിലും മികവ് പുലർത്തുവാനുള്ള ധാരാളം അവസരങ്ങൾ കുട്ടികൾക്കു മുമ്പിൽ തുറന്നിടണമെന്ന് അദ്ദേഹം പറഞ്ഞു.
കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്കൂൾ ഹെഡ് മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം അധ്യക്ഷം വഹിച്ചു. കുട്ടികളുടെ വ്യത്യസ്തമായ കഴിവുകളും ശേഷികളും തിരിച്ചറിഞ്ഞ് മികവിന്റെ പാതയിലേക്ക് അവരെ കൈപിടിച്ചു നടത്തുവാൻ അധ്യാപകരോടൊപ്പം രക്ഷിതാക്കളും ജാഗരൂകരാകണമെന്ന് അദ്ദേഹം പറഞ്ഞു .
കുരുന്നുകൾ അവതരിപ്പിച്ച മികവാർന്ന കലാപ്രകടനങ്ങൾ എല്ലാവരും മനസ്സ് നിറച്ചു . ഹെഡ് ടീച്ചർ സജീന സ്വാഗതം പറഞ്ഞു. പരിപാടികൾക്ക് ഷാഹിന കേയക്കണ്ടി, പി.ബി. പ്രബിത, ഷബി യ. എ കെ സഫ്നിത മുതലായവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍