ശ്രീകൃഷ്ണജയന്തി ആഘോഷം - വാകപ്പൊയിൽ ബാലഗോകുലം നദീവന്ദനം നടത്തി
താമരശ്ശേരി:ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി വാകപ്പൊയിൽ ബാലഗോകുലം നദീവന്ദനം നടത്തി.
പൂനൂർ പുഴയിലെ വാകപ്പൊയിൽ
അമ്പലക്കടവിൽ നടന്ന പരിപാടി താമരശ്ശേരി മഹാശോഭായാത്ര ആഘോഷ കമ്മിറ്റി ചെയർമാൻ കെ.ടി. ബാലരാമൻ ഉദ്ഘാടനം ചെയ്തു.
പ്രകൃതിയോടിണങ്ങിയും , പ്രകൃതിയെ സംരക്ഷിച്ചും ജീവിതം നയിക്കാനുള്ള സന്ദേശമാണ് നദീവന്ദനം .
ജലാശയങ്ങൾ മലിനപ്പെടുത്തിയും, കയ്യേറിയും മനുഷ്യൻ പ്രകൃതിയുടെ താളം തെറ്റിക്കുന്ന ഈ കാലത്ത്
നദികളും ജലസ്രോതസ്സുകളും സംരക്ഷിക്കപ്പെടേണ്ടതിന്റെ അനിവാര്യത പുതുതലമുറയ്ക്ക് പകർന്നു നൽകുന്ന പ്രവർത്തനം മഹത്തരമാണെന്നദ്ദേഹം പറഞ്ഞു.
നദീവന്ദനത്തിന്റെ ഭാഗമായി പുഴയോരത്ത് കുട്ടികൾ ചെരാത് വിളക്കുകൾ തെളിയിച്ചു . ശ്രീകൃഷ്ണ വിഗ്രഹത്തിലും , പുഴയിലും കർപ്പൂരാരതി ഉഴിഞ്ഞ് പുഷ്പവൃഷ്ടി നടത്തി
സ്വാഗത സംഘം രക്ഷാധികാരി ഗിരീഷ് തേവള്ളി അധ്യക്ഷനായി.
ബാലഗോകുലം താലൂക്ക് കാര്യദർശി രാധാകൃഷ്ണൻ പോർങ്ങോട്ടൂർ മുഖ്യപ്രഭാഷണം നടത്തി.
ബിജു കെ.കെ, കൃഷ്ണപ്രസാദ് .ഇ പ്രസംഗിച്ചു.
ബൈജു . കെ സ്വാഗതവും രമ്യപ്രസാദ് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍