വൻവാറ്റു കേന്ദ്രം തകർത്തു.
താമരശ്ശേരി എക്സൈസ് കോഴിക്കോട് ഐബി പ്രിവന്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ രഹസ്യ വിവരത്തെ തുടർന്ന് കട്ടിപ്പാറ പഞ്ചായത്തിലെ പെരിങ്ങോട് ഭാഗത്ത് നടത്തിയ വ്യാപകമായ റെയ്ഡിൽ വൻ വാറ്റ് കേന്ദ്രം തകർത്തു.
മൂന്ന് ബാരലുകളിലായി സൂക്ഷിച്ചുവെച്ച 460 ലിറ്റർ വാഷും വാറ്റുപകരണങ്ങളും ഗ്യാസ് അടുപ്പും കണ്ടെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ സിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ സിഇഒ മാരായ പ്രദീപ്, പ്രസാദ്, ബിനീഷ് കുമാർ, ഡ്രൈവർ രാജൻ എന്നിവർ പങ്കെടുത്തു. കഴിഞ്ഞദിവസം എട്ടേക്കറ സമീപത്തുനിന്നും 25 ലിറ്റർ ചാരാവും നശിപ്പിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്