ഉണ്ണികുളത്ത് കുടിവെള്ള പദ്ധതിയുടെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു


എകരൂൽ:50ഓളം വീട്ടുകാരുടെ ഏക ആശ്രയമായിരുന്ന കിണര്‍ കനത്ത മഴയില്‍ ഇടിഞ്ഞുതാഴ്ന്നു.കുടിവെള്ള പദ്ധതിയുടെ പൊതുകിണര്‍ ആണ് ഇടിഞ്ഞുതാഴ്ന്നത്.. ഉണ്ണികുളം പഞ്ചായത്ത് നാലാം വാര്‍ഡിലെ കാരമ്മല്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള രാജഗിരി അയ്യപ്പ ഭജനമഠത്തിന് സമീപത്തുള്ള പൊതുകിണറാണ് വെള്ളിയാഴ്ച വൈകീട്ട് നാലോടെ ഇടിഞ്ഞുതാഴ്ന്നത്.കിണറിന്റെ സംരക്ഷണ ഭിത്തിയടക്കമാണ് ഇടിഞ്ഞത്. കുടിവെള്ള പദ്ധതിയുടെ മോട്ടോറും മണ്ണിനടിയിലായി.

പ്രദേശത്തെ 50ഓളം വീട്ടുകാരുടെ ഏക ആശ്രയമായിരുന്ന കിണര്‍ എത്രയും പെട്ടെന്ന് പൂര്‍വസ്ഥിതിയിലാക്കണമെന്ന് ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍