കാരുകുളങ്ങരയിൽ നിരവധി പേരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു.
നരിക്കുനി: കാരുകുളങ്ങരയിൽ നിരവധി പേരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. പൂക്കോട് വെറ്റിനറി കോളേജിൽ നടത്തിയ പരിശോധനയിലാണ് നായക്ക് പേ വിഷബാധയുള്ളതായി സ്ഥിരീകരിച്ചത്. ഇന്നലെ വൈകിട്ടാണ് നരിക്കുനി പഞ്ചായത്തിലെ 3, 4 വാർഡുകളിൽ ഉൾപ്പെട്ട കാരുകുളങ്ങര, മൂർഖൻകുണ്ട് പ്രദേശങ്ങളിൽ ഓടി നടന്ന് ആളുകളേയും പശു, ആട് തുടങ്ങിയ വളർത്തു മൃഗങ്ങളേയും കടിച്ചത്.
അതേസമയം നായയുടെ ആക്രമണത്തിൽ സാരമായ പരിക്കേറ്റ ഏഴ് വയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍