കോഴിക്കോട് ബൈക്കപകടത്തില്‍ യുവാവ് മരിച്ചു.

കോഴിക്കോട് രാമനാട്ടുകര ബൈപ്പാസിലുണ്ടായ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. കൊമ്മേരി സ്വദേശി പ്രജീഷാണ് മരിച്ചത്. 23 വയസായിരുന്നു. കാറിന് പിന്നിലിടിച്ച ബൈക്ക് റോഡിലേക്ക് തെറിച്ചുവീണപ്പോള്‍ എതിരെവന്ന ലോറിയിടിക്കുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സുഹൃത്ത് വിഷ്ണു പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

പാലക്കാട് കരിമ്പയില്‍ കെഎസ്ആര്‍ടിസി ബസും മിനിലോറിയും കൂട്ടിയിടിച്ച് പന്ത്രണ്ടുപേര്‍ക്ക് പരുക്ക്. ബസ് യാത്രികരായ പത്തും മിനി ലോറിയിലുണ്ടായിരുന്ന രണ്ടുപേര്‍ക്കുമാണ് പരുക്കേറ്റത്. പരുക്കേറ്റവരെ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. കോഴിക്കോട് നിന്നും പാലക്കാട് ഭാഗത്തേക്ക് വരികയായിരുന്ന ബസിലാണ് എതിര്‍ദിശയില്‍ വന്ന മിനി ലോറി നിയന്ത്രണം തെറ്റി ഇടിച്ചത്. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ അരമണിക്കൂറിലധികം ഗതാഗത തടസമുണ്ടായി. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍