വടകര മുൻ എം എൽ എ .കെ.പ്രേംനാഥ് നിര്യാതനായി

വടകര-മുന്‍ വടകര എംഎല്‍എയും സോഷ്യലിസ്റ്റ് നേതാവുമായ അഡ്വ.എം.കെ.പ്രേംനാഥ് (73) നിര്യാതനായി.  കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദിവസങ്ങളായി ചികിത്സയിലായിരുന്നു.
2006-11 കാലത്ത് വടകര എംഎല്‍എ ആയിരുന്നു. ഏറാമല തട്ടോളിക്കരയിലെ പരേതരായ കുന്നമ്പത്ത് നാരായണക്കുറുപ്പിന്റെയും പത്മാവതിയമ്മയുടെയും മകനാണ്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ കാലത്ത് തന്നെ രാഷ്ട്രീയത്തില്‍ സജീവമായ പ്രേംനാഥ് സോഷ്യലിസ്റ്റ് വിദ്യാര്‍ഥി സംഘടനയായ ഐഎസ്ഒയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പദം അലങ്കരിച്ചിട്ടുണ്ട്. യുവജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, സെക്രട്ടറി, ദേശീയ കമ്മിറ്റി അംഗം, യുവജനത സംസ്ഥാന ആക്ടിങ് പ്രസിഡന്റ്, കെഎസ്ആര്‍ടിസി എംപ്ലോയീസ് യൂനിയന്‍ (എച്ച്എംഎസ്) സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥ കാലത്ത് അറസ്റ്റിലാകുകയും പോലീസ് മര്‍ദനത്തിന് ഇരയാകുകയും ചെയ്തിട്ടുണ്ട്. കലാസാംസ്‌കാരിക രംഗത്ത് സജീവമായിരുന്നു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍