ഉള്ള്യേരിയില്‍ ജനശ്രീ ലാപ്‌ടോപ് വിതരണം നടത്തി.

ബാലുശ്ശേരി :  സാമൂഹിക സംരഭകത്വ വികസന പരിപാടിയുടെ ഭാഗമായി ജനശ്രീ ഉള്ള്യേരി മണ്ഡലം സഭയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ് ടോപ്പ് വിതരണം നടത്തി. നാഷണല്‍ കോണ്‍ഫഡറേഷന്‍ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ സഹായത്തോട അമ്പത് ശതമാനം സബ്‌സിഡി നിരക്കിലാണ് ഇവ നല്‍കിയത്. ഗ്രാമ പഞ്ചായത്തംഗം മുനീറ നാസര്‍ ഉദ്്ഘാടനം ചെയ്തു. മണ്ഡലം ചെയര്‍മാന്‍ കൃഷ്ണന്‍ കൂവില്‍ അധ്യക്ഷനായി. കെ.ആര്‍.വിനോദ്, മോഹന്‍ദാസ് പാലോറ,സരളാനായര്‍, സി. ദിനേശന്‍, മൂസ്സ എന്നിവര്‍ സംസാരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍