ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര - താമരശ്ശേരിയിൽ വിവിധ കേന്ദ്രങ്ങളിൽ ബാലഗോകുലം പതാക ഉയർത്തി

താമരശ്ശേരി : ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ താമരശ്ശേരിയിൽ സപ്തംബർ 6 ന് നടക്കുന്ന മഹാശോഭായാത്രയുടെ മുന്നോടിയായി താമരശ്ശേരിയിലെ വിവിധ കേന്ദ്രങ്ങളിൽ പതാക ദിനാചരണം നടത്തി. തുടർന്ന് പുഷ്പാർച്ചന നടത്തി.

താമരശ്ശേരി ടൗണിൽ സ്വാഗതസംഘം നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ദേശീയ ഇൻറർ സ്കൂൾ ചിത്രരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥിനി എസ്. തീർത്ഥ പതാക ഉയർത്തി.

സ്വാഗതസംഘം ഭാരവാഹികളായ മാണിക്കോത്ത് പ്രഭാകരൻ നമ്പ്യാർ, ഗിരീഷ് തേവള്ളി, ലിനീഷ് ബാബു .ടി.സി, എൻ.പി. ബാബു, കെ.പി.രമേശൻ , ബബീഷ് എ.കെ,സി.കെ. സന്തോഷ്, ബിൽജു രാമദേശം, കെ.സി രാമചന്ദ്രൻ, വസന്തകുമാർ, കെ.പി.സുധീഷ്, എ.പി.ബാബു നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍