കൊടുവള്ളി പെട്രോൾ പമ്പിലെ കവർച്ച; പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ്

കൊടുവള്ളി: പെട്രോൾ പമ്പ് ജീവനക്കാരിയുടെ സ്വർണവും പണവും കവർന്നത് ബൈക്കിലെത്തിയ രണ്ടംഗ സംഘം. വെണ്ണക്കാടുള്ള പെട്രോൾ പമ്പിലെ ജീവനക്കാരിയുടെ ബാഗിൽ നിന്നാണ് ഒന്നേകാൽ പവന്റെ മാലയും മൂവായിരം രൂപയും കവർന്നത്. ബൈക്കിൽ എത്തിയ 
രണ്ടുപേരാണ് കവർച്ച നടത്തിയത് എന്ന് കൊടുവള്ളി പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. 

പ്രതികൾ എത്തിയ ബൈക്ക് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. ഇവർ ബൈക്കിൽ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. ഇവരെ ഉടൻതന്നെ പിടികൂടാൻ ആവും എന്ന് പോലീസ് അറിയിച്ചു. ഒരാളാണ് പമ്പിനുള്ളിലെ മുറിയിൽ എത്തി ബേഗിൽ സൂക്ഷിച്ച സ്വർണ്ണവും പണവും 

മോഷ്ടിച്ചത്. ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് മോഷണം നടന്നത്. വൈകിട്ട് ജോലി കഴിഞ്ഞ് 

വീട്ടിൽ പോകാനായി ബാഗ് എടുത്തപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് സി സി ടി വി ക്യാമറ പരിശോധിക്കുകയായിരുന്നു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍