ചാത്തമംഗലത്ത് അങ്കണവാടിയിലെ അടുക്കളയിൽ വച്ച് ഹെൽപ്പർക്ക് പാമ്പുകടിയേറ്റു.

ചാത്തമംഗലം : ഏരിമല അങ്കണവാടിയിലെ അടുക്കളയിൽ വച്ച് ഹെൽപ്പർക്ക് പാമ്പുകടിയേറ്റു. പരതപ്പൊയിൽ സ്വദേശിനി സുശീലയ്ക്കാണ് കടിയേറ്റത്. അലമാരയിൽ നിന്ന് സാധനങ്ങൾ എടുക്കവേ പാമ്പ് മുഖത്തേക്ക് ചാടുകയായിരുന്നു. 

മുഖത്ത് കടിയേറ്റ സുശീലയെ ഉടൻ തന്നെ നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. 
പാമ്പുപിടുത്തക്കാരനെ വരുത്തിച്ച് പാമ്പിനെ ഫോറസ്റ്റ് അധികൃതർക്ക് 
കൈമാറി. സംഭവസമയത്ത് അങ്കണവാടിയിൽ 
കുട്ടികളുണ്ടായിരുന്നില്ല. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍