വസ്ത്രം മാറുന്നതിനിടെ ആശുപത്രി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; സെക്യൂരിറ്റി സൂപ്പർവൈസർക്കെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട്: വസ്ത്രം മാറുന്നതിനിടെ കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ത്കാലിക ജീവനക്കാരിയെ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആശുപത്രി സുരക്ഷാ ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസ്. താത്കാലിക ജീവനക്കാരനായ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ സുരേഷിനെതിരെയാണ് കേസ്. ഓഗസ്റ്റ് പത്തിനാണ് കേസിന് ആസ്‍പദമായ സംഭവം.

രാവിലെ എട്ടുമണിയോടെ യുവതി ജോലി കഴിഞ്ഞ് ആശുപത്രിയിലെ മുറിയില്‍ വെച്ച് വസ്ത്രം മാറുന്നതിനിടെ സെക്യൂരിറ്റി സൂപ്പര്‍വൈസറായ സുരേഷ് ശുചി മുറിയില്‍ നിന്നും ഇറങ്ങി വന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി. യുവതി ശബ്ദമുണ്ടാക്കിയപ്പോള്‍ ഇയാള്‍ മുറിയില്‍ നിന്നും ഇറങ്ങി ഓടി. സംഭവം സുഹൃത്തായ വനിതാ ജീവനക്കാരിയോട് അന്ന് പറഞ്ഞിരുന്നു. ഭയം മൂലം പരാതി നല്‍കിയില്ല.

ഇയാള്‍ മോശമായി സംസാരിച്ചതോടെയാണ് കഴിഞ്ഞ മാസം 29ന് ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയത്. ആശുപത്രി അധികൃതര്‍ ആഭ്യന്തര അന്വേഷണം നടത്തിയ ശേഷം പരാതി വെള്ളയില് പോഇയാളെ ചുമതലകളില്‍ നിന്ന് നീക്കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അതിനിടെ ഇയാളെ ചുമതലകളില്‍ നിന്ന് നീക്കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍