പൂനൂരിൽ കെട്ടിട ചുമർ ഇടിഞ്ഞു വീണു വർക്സ് ഷോപ്പ് പൊളിഞ്ഞു,കാർ തകർന്നു.


പൂനൂർ: കനത്ത മഴയിൽ യിൽ പൂനൂരിൽ കെട്ടിട ചുമരിടിഞ്ഞു വീണു സമീപത്തെ കാർ വർക്സ് ഷോപ്പ് പൊളിഞ്ഞു വീണു.വർക്സ് ഷോപ്പിൽ നിർത്തി യിട്ട കാറുകൾക്ക്  മുകളിലേക്ക് കല്ലുകൾ അടർന്നു വീണതിനാൽ ഒരു  കാർ പൂർണമായും മറ്റു കാറുകൾക്ക്  കേട് പാടുകൾ സംഭവിക്കുകയും ചെയ്തു. പൂനൂർ എഴുവളപ്പിൽ അബ്ദുൽ ഷക്കീറിന്റെ ഇ.വി.എസ് മോട്ടേർഴ്സ് വർക്ക്ഷോപ്പാണ് തകർന്നത്.ഞായറാഴ്ച അവധി ദിവസമായ തിനാൽ വർക്സ് ഷാപ്പിൽ ജീവനക്കാർ ഇല്ലാത്തത് ദുരന്തം ഒഴിവായി. ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍