സംസ്ഥാന പോസ്റ്റർ രചന മത്സരത്തിൽ രണ്ടാം സ്ഥാനം നേടി എസ്. തീർത്ഥ

താമരശ്ശേരി:ദേശീയ വന്യ ജീവി വാരാഘോഷത്തിൻ്റെ ഭാഗമായി കേരള സർക്കാർ മ്യൂസിയം മൃഗശാല വകുപ്പ് സംസ്ഥാനതലത്തിൽ നടത്തിയ പോസ്റ്റർ രചന മത്സരത്തിൽ രണ്ടാം സ്ഥാനം നേടി എസ്. തീർത്ഥ.തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പുരസ്ക്കാരം ഏറ്റുവാങ്ങി.
 ഉജ്ജ്വല ബാല്യം പുരസ്ക്കാര ജേതാവായ എസ്. തീർത്ഥ ഇന്റർ സ്കൂൾ പെയിന്റിങ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ശ്രദ്ധ നേടിയിരുന്നു. പേരാമ്പ്രയിൽ സമാപിച്ച ജില്ലാ കലോത്സവത്തിലെ നൃത്ത ഇനങ്ങളിലും പെൻസിൽ ഡ്രോയിങിലും  ഏ ഗ്രേഡ് നേടിയിരുന്നു. 

താമരശ്ശേരി ജി.വി.എച്ച്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് തീർത്ഥ. ചെറുപ്പം മുതൽ ചിത്രരചനയും നൃത്തവും അഭ്യസിച്ചു വരുന്ന തീർത്ഥയെ തേടി അർഹതക്കുള്ള അംഗീകാരമായി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ജില്ലാ ,സംസ്ഥാന തല ചിത്രരചനാ മത്സരങ്ങളിലും നൃത്തമത്സരങ്ങളിലും കയ്യകഴുത്ത് മത്സരങ്ങളിലും ഈ കലാകാരി വിജയം സ്വന്തമാക്കിയിട്ടുണ്ട്.
 താമരശ്ശേരി വെഴുപ്പൂർ ശങ്കരമ്പാത്ത് സായിലക്ഷ്മിയിൽ പി.എസ്.സി. ട്രെയിനർ പി. വിജേഷിൻ്റെയും താമരശ്ശേരി ചാവറ ഇ.എം. സ്കൂളിലെ അദ്ധ്യാപിക എം. ഷബ്നയുടെയുടെയും മകളാണ് തീർത്ഥ. എസ്. പുണ്യ സഹോദരിയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍