മഞ്ചേരിയില്‍ ബസ് ഓട്ടോറിക്ഷയിലിടിച്ച് അഞ്ച് മരണം; മരിച്ചത് ഓട്ടോയാത്രികരും ഡ്രൈവറും
മലപ്പുറം : മഞ്ചേരി ചെട്ടിയങ്ങാടിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഓട്ടോയിലുണ്ടായിരുന്ന നാലുപേും ഓട്ടോ ഡ്രൈവറുമാണ് മരിച്ചത്.
ഓട്ടോ ഡ്രൈവറായ അബ്ദുള്‍മജീദ്, യാത്രക്കാരായ മുഹ്‌സിന, തെസ്‌നീം, റെയ്‌സ എന്നിവരും മറ്റൊരാളുമാണ് മരിച്ചത്. കുട്ടിപ്പാറ സ്വദേശികളാണ് ഇവരെന്നാണ് വിവരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍