മുട്ടിൽ യത്തീംഖാന ജനറല്‍ സെക്രട്ടറി എം.എ മുഹമ്മദ് ജമാൽ അന്തരിച്ചു


കല്‍പറ്റ : വയനാട് മുസ്‌ലിം യത്തീഖാന ജനറല്‍ സെക്രട്ടറി  സുല്‍ത്താന്‍ബത്തേരി മാനിക്കുനി എം.എ.മുഹമ്മദ് ജമാല്‍(84) നിര്യാതനായി.  

 കോഴിക്കോട് സ്വകാര്യ  ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു രാവിലെയായിരുന്നു അന്ത്യം.

 മൃതദേഹം ഉച്ചയ്ക്ക് രണ്ട് മണി മുതൽ 4 മണിവരെ മുട്ടിൽ യത്തീംഖാനയിൽ പൊതുദർശനത്തിന് വെയ്ക്കും, വൈകീട്ട് 6 മണിക്ക് സുൽത്താൻബത്തേരി ഡബ്ലിയു എം ഒ സ്കൂളിലും പൊതുദർശനം ഉണ്ടായിരിക്കുന്നതാണ്. 

മയ്യിത്ത് നിസ്കാരം രാത്രി 7 .30 ന് സുൽത്താൻബത്തേരി വലിയ ജുമാമസ്ജിദിൽ നടക്കും ശേഷം ചുങ്കം മൈതാനിയിൽ ഖബറടക്കും. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍