വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ പിതാവിന് കുത്തേറ്റു
പീഡനത്തിനിരയായി കൊല്ലപ്പെട്ട വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയുടെ പിതാവിനെ പ്രതിയുടെ ബന്ധു കുത്തി. മുത്തച്ഛന് മര്‍ദനമേറ്റു. കുട്ടിയുടെ പിതാവിനെ വിദഗ്ധ ചികില്‍സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അർജുന്റെ പിതൃസഹോദരനായ പാൽരാജ് പിടിയിലായി.
ഇന്ന് രാവിലെ പതിനൊന്നിനാണ് പശുമല ജങ്ഷനിൽ ആറ് വയസുകാരിയുടെ പിതാവും അർജുന്റെ പിതൃസഹോദരൻ പാൽരാജും തമ്മിൽ തർക്കമുണ്ടായത്. പാൽരാജ് അശ്ലീല ആംഗ്യം കാണിച്ചത് ചോദ്യം ചെയ്തതോടെയായിരുന്നു തർക്കം. തുടർന്ന് കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് പാൽരാജ് പിതാവിന്റെ പുറത്തും വയറിലും കാലിലും കുത്തുകയായിരുന്നു
പിതാവിനൊപ്പമുണ്ടായിരുന്ന ആറ് വയസുകാരിയുടെ മുത്തശ്ശനെയും പാൽരാജ് മർദിച്ചു. തുടർന്ന് നാട്ടുകാർ ഇരുവരെയും വണ്ടിപ്പെരിയാറിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. സ്ഥലത്തെത്തിയ പൊലീസ് ഇരുവരുടെയും മൊഴിയെടുത്തു കേസിൽ അർജുനെ വെറുതെ വിട്ട കട്ടപ്പന അതിവേഗ കോടതിയുടെ വിധിക്ക് പിന്നാലെ അർജുന്റെ ബന്ധുക്കളുടെ വീടിന് നേരെ ആക്രമണം ഉണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍