അശ്രദ്ധയോടെ വന്ന കാർ കണ്ട് സഡൺ ബ്രേക്കിട്ടു; കുട്ടികൾ ഉൾപ്പെടെ 4 യാത്രക്കാർക്ക് പരുക്ക്
താമരശ്ശേരി: അശ്രദ്ധയോടെ ഓടിച്ച കാർ ബ്രേക്ക് ഇട്ടു കാറിനെ രക്ഷപ്പെടുത്താൻ കെഎസ്ആർടിസി ബസ്സ് സഡൺ ബ്രക്കിട്ടതിനെ തുടർന്ന് 4 യാത്രക്കാർക്ക് പരുക്കേറ്റു.
മാവേലിക്കരയിൽ നിന്നും സീതാമൗണ്ടിലേക്ക് പോകുന്ന സൂപ്പർ ഫാസ്റ്റ് ബസ്സിനു മുന്നിൽ താമരശ്ശേരിക്ക് സമീപം താഴെ പരപ്പൻ പൊയിലിൽ വെച്ച് അശ്രദ്ധയോടെ ഓടിച്ചു പോയ കാർ കണ്ടാണ് ഡ്രൈവർ ബ്രേക്കിട്ടത്.
യാത്രക്കാരായ രണ്ടു കുട്ടികൾ അടക്കം 4 പേർക്കാണ് പരുക്കേറ്റത്. ഇവരെ അതേ ബസ്സിൽ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. പരുക്ക് നിസാരമാണ്. അരമണിക്കൂറോളം ബസ് ആശുപത്രി വളപ്പിൽ നിർത്തിയിട്ടതിനുശേഷം യാത്രക്കാരുമായി യാത്ര തിരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍