അവശ്യസാധനങ്ങൾക്ക് തീവില; സപ്ലൈകോ ഷോപ്പിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു .
താമരശ്ശേരി :മുസ്ലിം യൂത്ത് ലീഗ് താമരശ്ശേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരി സപ്ലൈകോ ഔഡ്ലറ്റിന് മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചു മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് പി പി ഹാഫിസ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. എം ടി അയ്യൂബ് ഖാൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി എം സുൽഫിക്കർ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം റഫീഖ് കൂടത്തായി, പിപി അബ്ദുൽ ഗഫൂർ,കെ സി ഷാജഹാൻ ,ഷാഫി സക്കരിയ തുടങ്ങിയവർ സംസാരിച്ചു എപി സമദ് കോരങ്ങാട് സ്വാഗതവും വാഹിദ് അണ്ടോണ നന്ദിയും പറഞ്ഞു. മജീദ് കാരാടി ,നിയാസ് ഇല്ലി പറമ്പിൽ ,ഫസൽ ഈർപ്പോണ, അൽത്താഫ് ടിപി,കുഞിമുഹമ്മദ് കാരാടി,വിച്ചി ഷൈജൽ ,ഷാജിർ ഒ ,റമീസ് പരപ്പൻപൊയിൽ,ഉബൈദ് റഹ്മാൻ,ഷഹൽ തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍