താമരശ്ശേരിയിലെ ജ്വല്ലറി കവർച്ച ; മുഖ്യ പ്രതി പിടിയിൽ.
താമരശ്ശേരിയിൽ ജ്വല്ലറിയുടെ ചുമർ തുരന്ന് 45 പവനോളം സ്വർണം കവർച്ച ചെയ്ത സംഭവത്തിൽ മുഖ്യ പ്രതി പിടിയിൽ. താമരശ്ശേരി DYSP യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം താമരശ്ശേരി കെടവൂർ വെണ്ടേക്ക് മുക്ക് ഫ്ലാറ്റിൽ താമസിക്കുകയായിരു നവാഫ് (27) നെയാണ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ സഹോദരൻ താമസിക്കുന്ന കെടവൂർ ഇരുൾക്കുന്നിലെ വീട്ടിൽ നിന്നും 20 പവൻ സ്വർണവും, കവർച്ചക്ക് ഉപയോഗിച്ച കോട്ടുകളും കണ്ടെടുത്തു. കഴിഞ്ഞ മാസം 24 നാണ് താമരശ്ശേരിയിലെ റെന ഗോൾഡിൽ മോഷണം നടന്നത്. കെട്ടിടത്തിന്റെ മുകളിലേക്കുള്ള കോണിയുടെ ഭാഗത്തെ ചുമർ തുരന്നാണ് മോഷ്ടാക്കൾ ജ്വല്ലറിക്കുള്ളിലേക്ക് കടന്നത്.
ഇയാളും സഹോദരനും ചേർന്ന് കോരങ്ങാട് കെ പി ചിപ്സ് എന്ന കട നടത്തുകയാണ്.പെട്ടെന്ന് പണം ഉണ്ടാക്കുന്നതിനും ആഡംബര ജീവിതം നയിക്കുന്നതിനും
വേണ്ടിയാണു കളവ് നടത്തിയത്.
മൂന്നംഗസംഘമാണ് മോഷണം നടത്തിയതെന്ന് സമീപത്തെ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളിൽനിന്ന് ലഭിച്ചത്. മറ്റു പ്രതികൾക്ക് വേണ്ടി പോലീസ് തിരച്ചിൽ ആരംഭിച്ചു.
ഈങ്ങാപ്പുഴയിൽ നടന്ന ജ്വല്ലറി കവർച്ച ഈ സംഘമാണോ എന്ന് അന്വേഷിച്ച് വരികയാണ് .സമാനരീതിയിൽ കോരങ്ങാട് ഗവ : ഹൈസ്കൂളിന് സമീപം വീടിൻറെ വാതിൽ പൊളിച്ച് കവർച്ച നടത്തിയിരുന്നു സംഭവത്തിൽ മാസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ ആരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല.താമരശ്ശേരി ഡി വൈ എസ് പി. പി.പ്രമോദിന്റെ മേൽനോട്ടത്തിൽ ഇൻസ്‌പെക്ടർമാരായ പ്രദീപ് .കെ.ഒ, സായൂജ് കുമാർ.എ,, എസ് ഐ മാരായ ജിതേഷ് കെ.എസ്, രാജീവ് ബാബു,ബിജു.പി, ഷിബിൽ ജോസഫ്, ഷാജി. പി,,എ എസ് ഐ മാരായ അഷ്‌റഫ്. വി,, സജീവ്. ടി,, ശ്രീജിത്ത്. എസ്.ഡി,,ഹരിദാസൻ., സീനിയർ സി.പി.ഒ.മാരായ ജയരാജൻ എൻ.എം,, ജിനീഷ്.പി.പി,, അജിത്.
കെ. കെ,,സിൻജിത്.കെ,,ഷൈജു, ഷിനോജ്.പി പി,,രാകേഷ്, സൈബർ സെൽ
അംഗങ്ങളായ എസ് ഐ സത്യൻ കാരയാട്,, ശ്രീജിത്ത്, റിജേഷ്,നൗഷാദ്. ടി,, ഷിബിൻ,ജുറൈ ജ്,, ലിനീഷ് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍