ദേശീയ വിര വിമുക്ത ദിനം പഞ്ചായത്ത് തല ഉദ്ഘാടനം നസ്രത്ത് എൽ പി സ്കൂളിൽ വച്ച് നടന്നു.
കട്ടിപ്പാറ: മൂത്തോറ്റിക്കൽ നസ്രത്ത് എൽ പി സ്കൂളിൽ ദേശീയ വിര വിമുക്ത ദിനം പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി. സ്കൂളിൽ ചേർന്ന ചടങ്ങിൽ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷറഫ് പൂലോട് അധ്യക്ഷത വഹിച്ചു. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ് വിദ്യാർത്ഥി പ്രതിനിധിയായ തേജലക്ഷ്മിക്ക് വിര ഗുളിക നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ ശൂക്കൂർ , മെഡിക്കൽ ഓഫീസർ സഫീന മുംതാസ്, ജംന എന്നിവർ ചടങ്ങിൽ പങ്കെടുക്കുകയും ആരോഗ്യവും, ബുദ്ധിയും കാര്യക്ഷമതയും ഉള്ള, യുവതലമുറയെ വാർത്തെടുക്കുക എന്നതാണ് ഓരോ ദിനചാരണങ്ങളുടെയും ലക്ഷ്യമെന്ന് പറയുകയും വിര ഗുളികയുടെ പ്രാധാന്യത്തെക്കുറിച്ചും, കഴിക്കേണ്ട രീതിയെക്കുറിച്ചും കുട്ടികളോട് എന്നിവ വിശദീകരിക്കുകയും ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ചിപ്പിരാജ് ചടങ്ങിൽ സ്വാഗതം പറയുകയും ഹെൽത്ത് ക്ലബ് കൺവീനർ ശ്രീ മീന ക്രിസ്റ്റി നന്ദി അറിയിക്കുകയും ചെയ്തു. അധ്യാപകരായ അരുൺ ജോർജ്, ബിന്ദു കെ എസ്, അരുൺ കെ ജെ, മരിയ ജോസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍