ബൈക്കപകടത്തില്‍ പരിക്കേറ്റ ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു

നരിക്കുനി | ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. എരവന്നൂര്‍ അങ്കത്തായി മേലത്താട്ട് പുറായില്‍ ഇസ്മായില്‍ 50 ആണ് മരിച്ചത്.   
തിങ്കളാഴ്ച വൈകീട്ട് 4 മണിയോടെ എരവന്നൂര്‍ തുവ്വാട്ട് താഴത്ത് വെച്ചുണ്ടായ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്നല രാത്രിയോടെയായിരുന്നു മരണം. ഭാര്യ സുബൈദ മക്കള്‍ :മുഹമ്മദ് ഹിസാം, അബ്ദുല്ല ഉമൈര്‍, ഹഫ്‌സത്ത് നൂനു
പരേതനായ അബ്ദുല്ലയുടെയും ആയിഷയുടെയും മകനാണ്. 
സഹോദരങ്ങൾ അയമദ്അമ്പലപ്പാട്, മജീദ് നരിക്കുനി, അബൂബക്കർ നരിക്കുനി ,ഹുസൈൻ നരിക്കുനി, ബഷീർ അങ്കത്തായി .സഹോദരിമാർ സുബൈദ, സാജിത
മയ്യിത്ത് നിസ്‌കാരം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ അങ്കത്തായി ജുമുഅ മസ്ജിദില്‍.....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍