സ്കൂൾ വിദ്യാർത്ഥി സംഘർഷം പുറത്തേക്ക് വ്യാപിക്കുന്നു


താമരശ്ശേരി : സ്കൂളിൽ വിദ്യാർഥികൾ തമ്മിലുണ്ടാകുന്ന സംഘർഷം മുതിർന്നവർ തമ്മിൽ ഏറ്റുമുട്ടുന്നത് പതിവാകുന്നു.

താമരശ്ശേരി ഗവ: ഹൈസ്കൂളിൽ പ്ലസ് ടു . പ്ലസ് വൺ വിദ്യാർത്ഥികൾ തമ്മിലുണ്ടാകുന്ന ചെറിയ പ്രശ്നങ്ങളാണ് പുറത്തേക്കുള്ള ഏറ്റുമുട്ടലിന് കാരണമാകുന്നത്.

ഇന്നലെ രാത്രി 11 മണിയോടെ താമരശ്ശേരി കോരങ്ങാട് ഹൈസ്കൂളിന് മുൻവശം പല ഭാഗങ്ങളിൽനിന്ന് എത്തിയവർ തമ്മിൽ സംഘർഷം ഉണ്ടായി നാട്ടുകാരെത്തി സംഘർഷത്തിൽ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു.  സ്കൂളിൽ നിന്നുണ്ടാവുന്ന സംഘർഷം പുറത്തേക്ക് വ്യാപിക്കുന്നതോടെ പോലീസിനും തലവേദന ആകുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍