ഗരുഡന്‍ തൂക്കം വഴിപാടിനിടെ പത്ത് മാസം പ്രായമുള്ള കുഞ്ഞ് താഴെ വീണു
പത്തനംതിട്ട : ക്ഷേത്രത്തിൽ ഗരുഡന്‍ തൂക്കം വഴിപാടിനിടെ കുഞ്ഞ് താഴെ വീണു. പത്ത് മാസം പ്രായമുള്ള കുഞ്ഞാണ് താഴെ വീണത്.
ഇന്നലെ രാത്രിയിൽ പത്തനംതിട്ട ഏഴംകുളം ക്ഷേത്രത്തിൽ വെച്ചായിരുന്നു സംഭവം. മാതാപിതാക്കൾ വഴിപാടായാണ് തൂക്കം നടത്തിയത്. കുഞ്ഞ് ആശുപത്രിയിൽ ചികിൽസയിലാണ്. ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മാതാപിതാക്കൾക്ക് പരാതി ഇല്ലാത്തതിനാൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
കമ്മീഷൻ നടപടി എടുക്കാൻ നിർദ്ദേശം നൽകി. ജില്ല ശിശു സംരക്ഷണ സമിതിയോടാണ് നടപടിയെടുക്കാൻ നിർദേശം നൽകിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍