പെണ്‍കുട്ടികളെ കടന്നുപിടിച്ച് അന്യസംസ്ഥാന തൊഴിലാളി അറസ്റ്റ്

പത്തനംതിട്ട അടൂർ കേന്ദ്രീയ വിദ്യാലയത്തിൽ പെൺകുട്ടികൾക്ക് നേരെ അതിക്രമം നടത്തിയ കേസിൽ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ബീഹാർ സ്വദേശി രാജ് ബല്ലു ആണ് പിടിയിലായത്. ശുചിമുറിയുടെ നിർമാണ പ്രവർത്തനത്തിനെത്തിയ പ്രതി പെൺകുട്ടികളെ കടന്നുപിടിക്കുകയായിരുന്നു.   

കുട്ടികൾ പ്രഥമാധ്യാപികയോട് പരാതിപ്പെട്ടു. ഇതോടെ പ്രകോപിതനായ പ്രതി വിദ്യാർഥിനിയുടെ കൈ ജനാല കമ്പികൾക്കിടയിൽ അമർത്തി ഭീഷണിപ്പെടുത്തി. സംഭവമറിഞ്ഞെത്തിയ മാതാപിതാക്കൾ പരാതിപ്പെട്ടതിന് പിന്നാലെ പൊലീസ് കേസെടുക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍