ഈങ്ങാപ്പുഴയിൽ പിക്കപ്പ് ബുള്ളറ്റിൽ ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ഈങ്ങാപ്പുഴ പാരിഷ് ഹാളിന് സമീപം വെച്ച് ബുള്ളറ്റിൽ പിക്കപ്പ് ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. കൈതപ്പൊയിൽ എലിക്കാട് താമസിക്കുന്ന തേക്കും തോട്ടം നിസാർ ( ചെറിയ ച്ചോൻ 38) ആണ് മരണപ്പെട്ടത്.ഫെബ്രുവരി 17 ന് രാത്രിയായിരുന്നു അപകടം.
പിതാവ് : പരേതനായ : സൈദ്
( തേക്കുംതോട്ടം ) മാതാവ് : മറിയ
( മൂഹിക്കുന്നത്ത് )
ഭാര്യ : സാജിത (പൂവാട്ടുപറമ്പ്)
സഹോദരങ്ങൾ : സുബൈർ : (പഞ്ചായത്ത് ബസാർ ). സുബൈദ : ( ഏകരൂൽ ), സുബീറ : ( വെസ്റ്റ് കൈതപ്പൊയിൽ ) ജമീല :(ഏകരൂൽ), റസിയ : ( മുട്ടിൽ)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍