കർഷക കോൺഗ്രസ് ഫോറസ്റ്റ് ഓഫീസ് മാർച്ച് നടത്തി
താമരശ്ശേരി:വനം മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് താമരശ്ശേരി ഫോറസ്റ്റ് ഓഫീസിലേക്ക് കർഷക കോൺഗ്രസ് മാർച്ച് നടത്തിമാർച്ച് നടത്തി.
തുടർച്ചയായുള്ള വന്യജീവി ആക്രമണം പരിഹരിക്കാൻ ഉദ്യോഗസ്ഥ തലത്തിലെ ഏകോപനക്കുറവ് മൂലം സാധിക്കുന്നില്ലെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും കടുത്ത വീഴ്ച ഉണ്ടാകുമ്പോൾ അവരെ നിയന്ത്രിക്കാനും വന മന്ത്രിക്കാകുന്നില്ലെന്നും മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് കർഷക കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡൻറ് പി സി ഹബീബ് തമ്പി പറഞ്ഞു.
വനത്തിനകത്ത് നിൽക്കേണ്ട വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നതിന്റെ ഉത്തരവാദിത്വം വനവകുപ്പിനാണ്. വന്യമൃഗങ്ങൾ ജനങ്ങളുടെ ജീവൻ എടുക്കുമ്പോഴും കൃഷി നശിപ്പിക്കുമ്പോഴും ജീവനും സ്വത്തും സംരക്ഷിക്കാൻ കഴിയാതെ വനവകുപ്പ് തീർത്തും പരാജയപ്പെട്ട അവസ്ഥയിലാണ്. ഉദ്യോഗസ്ഥരുടെ പിടിയിൽ അമർന്ന വനവകുപ്പിൽ യാതൊരു ഇടപെടലും നടത്താൻ മന്ത്രിക്കു കഴിയുന്നില്ല. വനവകുപ്പിന്റെ അനാസ്ഥക്കും കെടു കാര്യസ്ഥതക്കും ഉത്തരവാദിയായ വനവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ രാജിവെക്കണമെന്ന് കർഷക കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ബിജു കണ്ണന്തറ പറഞ്ഞു.
പ്രവർത്തകർ ഫോറസ്റ്റ് ഓഫീസിനു മുന്നിൽ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ കോലം കത്തിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍