വീര്യമ്പ്രം ജുമാ മസ്ജിദ് നവീകരിച്ച കെട്ടിടം ഉല്‍ഘാടനം ഇന്ന്

ബാലുശ്ശേരി :  ഒന്നര നൂറ്റാണ്ടിന്റെ പഴക്കുള്ള വിര്യമ്പ്രം ജുമാ മസ്ജിദിന്റെ പുതിയ കെട്ടിട ഉല്‍ഘാടനം ഇന്ന് അസര്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കി കൊണ്ട് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ്  തങ്ങള്‍  നിര്‍വ്വഹിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന. സിക്രട്ടറി പ്രൊഫസര്‍
കെ. ആലിക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. ഉല്‍ഘാടന പരിപാടിയുടെ ഭാഗമായി മൂന്ന് ദിവസമായി നടന്ന് വരുന്ന മതപ്രഭാഷത്തില്‍ കെ.പി.ഇബ്രാഹിം ഫൈസി, അബദുല്‍ ലത്തീഫ് ഫൈസി പൂനൂര്‍, സ്വാലിഹ് നിസാമി എളേറ്റില്‍ എന്നിവര്‍ പ്രഭാഷണം നടത്തി. ഇന്നലെ നടന്ന മഹല്ല് കുടുംബ സംഗമം മഹല്ല് ഹത്തീബ് കെ.പി. ഇബ്രാഹിം ഫൈസി ഉല്‍ഘാടനം ചെയ്തു.കേരള പോലീസ് സബ് ഇന്‍സ്പക്ടര്‍ ആയി നിയമനം ലഭിച്ച  ജാബിര്‍ സി പി, പോലീസ് ഓഫീസറായി നിയമനം ലഭിച്ച ഹുവൈസ് എ. കെ എന്നിവരെ മഹല്ല് കുടുംബ സംഗമത്തില്‍ അനുമോദിച്ചു. മഹല്ല് ആക്ടിംഗ് പ്രസിഡന്റ് സി.പി. തറുവെയ്ക്കുട്ടിമാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.സാജിഹു ഷമീര്‍ അല്‍ അസ്ഹരി ചേളാരി,ഡോ: എം.എ അമീറലി ക്ലാസെടുത്തു. മഹല്ല് ജന: സിക്രട്ടറി  ടി.പി.മുഹമ്മദ് മാസ്റ്റര്‍ സ്വാഗതവും കെ.കെ.അബ്ദുള്ള മാസ്റ്റര്‍ നന്ദിയും രേഖപ്പെടുത്തി.
ഇന്ന് വൈകീട്ട് ഫരീദ് റഹ് മാനി കാളികാവിന്റെ മത പ്രഭാഷണത്തോടെ പരിപാടികള്‍ സമാപിക്കും.
.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍