വിദ്യാലയ വാർഷികവും യാത്രയയപ്പും
കട്ടിപ്പാറ :വെട്ടിഒഴിഞ്ഞ തോട്ടം എസ്എസ് എം യുപി സ്കൂളിന്റെ നാൽപ്പത്തിയഞ്ചാം വാർഷികവും പുതിയ ബ്ലോക്കിന്റെ പേരിടൽ ചടങ്ങും കൊടുവള്ളി നിയോജക മണ്ഡലം എംഎൽഎ ഡോ.എംകെ മുനീർ നിർവ്വഹിക്കും. ഫിബ്രവരി 10 ന് ശനിയാഴ്ച നടക്കുന്ന പരിപാടിയിൽ അഞ്ചു വർഷത്തോളം സ്കൂളിന്റെ ഹെഡ്മാസ്റ്ററായി വിദ്യാലയത്തെ പ്രശസ്തമാക്കിയ മെയ് മാസം വിരമിക്കുന്ന പൊറേരി വിജയൻ മാസ്റ്റർക്ക് സമുചിതമായ യാത്രയയപ്പ് നൽകും. പൊതു രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കുവാൻ സാംസ്കാരിക സദസ്സ് സംഘടിപ്പിക്കും. അദ്ധ്യാപകർക്കും സ്കൂളിന്റെ വിവിധ സമിതികളിൽ ഉന്നത സ്ഥാനത്തിരുന്നവർക്കും മെമെന്റോ നൽകി ആദരിക്കും. വിദ്യാർത്ഥികളുടെ നൃത്തനൃത്യങ്ങൾ, ഒപ്പന, നാടൻ പാട്ട്, ദഫ്മുട്ട്, ഗാനാലാപനം തുടങ്ങിയ കലാപരിപാടികൾ ഉണ്ടാവും. മുതിർന്നവരുടെ കലാപരിപാടികളും മാജിക്ക് ഷോയും സംഘടിപ്പിക്കും. നാട്ടുകാരുടെയും അഭ്യുദയകാംക്ഷികളുടെയും പൂർവ്വ വിദ്യാർത്ഥികളുടേയും സഹകരണത്തോടെ പ്രോഗ്രാം വൻവിജയമാക്കുമെന്ന് പിടിഎ പ്രസിഡന്റ് കെപി നാസർ, വൈസ് പ്രസിഡന്റ് പിപി സലീം എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍