സോപാനം: കന്നൂട്ടിപ്പാറ സ്കൂളിൽ LSS തീവ്ര പരിശീലന നൈറ്റ് ക്ലാസ്സുകൾക്ക് തുടക്കമായി.
കട്ടിപ്പാറ : ഇത്തവണത്തെ LSS പരീക്ഷയിൽ ഉന്നത വിജയം ലക്ഷ്യമിട്ടുകൊണ്ട് കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്കൂളിൽ ആരംഭിച്ച സോപാനം നൈറ്റ് ക്ലാസ് ഹെഡ്മാസ്റ്റർ അബു ലൈസ് തേഞ്ഞിപ്പലം ഉദ്ഘാടനം ചെയ്തു. നിരവധി അഗ്നിപരീക്ഷണങ്ങൾ നേരിട്ട് ലോകത്ത് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൻ്റെ ഐക്കൺ സ്റ്റാറായി മാറുകയും നോബൽ സമ്മാനം കരസ്ഥമാക്കുകയും ചെയ്ത മലാല യൂസഫ്സായിയെ കുട്ടികൾ മാതൃകയാക്കണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. കെ. സി ശിഹാബ് അധ്യക്ഷം വഹിച്ചു. വെട്ടി ഒഴിഞ്ഞ തോട്ടം എസ് എസ് എം യു പി എസിലെ ഗണിതശാസ്ത്ര അധ്യാപകൻ സി.പി നസീഫ് ക്ലാസ് നയിച്ചു.
കോളിക്കൽ സലാം മാസ്റ്റർ,സ്റ്റാഫ് സെക്രട്ടറി കെ.പി ജസീന ടീച്ചർ, SRG കൺവീനർ ദിൻഷ ദിനേശ്, ഉന്നതി കോർഡിനേറ്റർ ഫൈസ് ഹമദാനി, ഇംഗ്ലീഷ് വില്ലേജ് കോർഡിനേറ്റർ ടി.ഷബീജ്, ഗണിത ക്ലബ്ബ് കൺവീനർ പി.പി തസലീന മുതലായവർ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍