ചുറ്റുമതിൽ ഉദ്ഘാടനം ചെയ്തു
താമരശ്ശേരി:താമരശ്ശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ചുറ്റുമതിൽ ഉദ്ഘാടനം ചെയ്തു. SSK ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ചുറ്റുമതിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി ഉദ്ഘാടനം ചെയ്തത്.PTA പ്രസിഡൻ്റ് അഷറഫ് കോരങ്ങാട് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പാൾ മഞ്ജുള യു.ബി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ റംസീന നരിക്കുനി മുഖ്യപ്രഭാഷണം നടത്തി. വി.എം.മെഹറലി ( BPC കൊടുവള്ളി ) , മെമ്പർമാരായ ഫസീല ഹബീബ്, സജിത്ത് AP, PTA വൈസ് പ്രസിഡൻ്റ് വിനോദ്, SMC ചെയർമാൻ മനോജ് KN , ഹബീബ് റഹ്മാൻ, അഷറഫ് ( BRC ട്രയിനർ ) എന്നിവർ ആശംസകളർപ്പിച്ചു. യോഗത്തിന് VHSE പ്രിൻസിപ്പാൾ റനിത ഗോവിന്ദ് നന്ദി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍