കേരളീയം രണ്ടാം എഡിഷൻൻ്റെ ഭാഗമായി ചമൽ PK ശ്രീനേഷ് പബ്ലിക് ലൈബ്രറിക്ക് പുസ്തകങ്ങൾ കൈമാറി.
കട്ടിപ്പാറ : കൊടുവള്ളി നിയോജക മണ്ഡലം എം എൽ എ ഡോ:എം കെ മൂനിറിൻ്റെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി ചമൽ പി കെ ശ്രിനേഷ് പബ്ലിക്ക് ലൈബ്രറിക്ക് അനുവദിച്ച പുസ്തകങ്ങൾ കൈമാറി.
ചടങ്ങിൽ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് അധ്യക്ഷത വഹിച്ചു. എംഎൽഎ യിൽ നിന്ന് ലൈബ്രറി പ്രസിഡണ്ട് ടി.സി അമൃത് സാഗർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.
ചമൽ ജി.എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ അഹമ്മദ് ബഷീർ,കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അനിൽ ജോർജ്, അഡ്വ.ബിജു കണ്ണന്തറ, അബ്‌ദുൾ ഖാദർ മാസ്റ്റർ,പി.വി കോയ, ഹാരിസ് അമ്പായത്തോട് എന്നിവർ ആശംസകൾ പറഞ്ഞു.
എൻ.പി കുഞ്ഞാലി സ്വാഗതവും, എ.ടി ബാലൻ നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍