മാതൃഭാഷാ ദിനത്തിൽ പുസ്തകവുമായി MLA


താമരശ്ശേരി:നാടിൻ്റെ നട്ടെല്ല് മാതൃഭാഷയാണ് എന്ന സന്ദേശവുമായി കൊടുവള്ളി MLA സ്കൂളുകളിൽ. കൊടുവള്ളി എം.എൽ .എ ഡോ.എം കെ മുനീർ ആണ് സ്കൂളുകൾക്ക് പുസ്തക വിതരണവുമായെത്തിയത്. വായനയാണ് മനുഷ്യനെ സംസ്കാരസമ്പന്നനാക്കുന്നതെന്നും അതിനുള്ള സന്ദേശമാണ് പുസ്തകവണ്ടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താമരശ്ശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പുസ്തകവണ്ടിയുമായി എത്തിയതായിരുന്നു MLA. ഹെഡ്മിസ്ട്രസ് ഗീതാമണി TV സ്വാഗതവും PTA പ്രസിഡണ്ട് അഷറഫ് കോരങ്ങാട് അധ്യക്ഷതയും വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കൗസുമാസ്റ്റർ, വാർഡ് മെമ്പർ ഫസീല ഹബീബ് എന്നിവർ ആശംസകളും പ്രിൻസിപ്പാൾ മഞ്ജുള U B നന്ദിയും രേഖപ്പെടുത്തി.  താമരശ്ശേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ടി അയ്യൂബ് ഖാൻ  താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ആഫിസ് റഹ്മാൻ, ആർ കെ ഷാഫി  എസ്.എം. സി. വൈസ് ചെയർമാൻ ഹബീബ് റഹ്മാൻ എ പി, അസീസ് ചുങ്കം, സാജിത പൂക്കോട്, ലൈജു മാസ്റ്റർ, ബിന്ദു ബി ജോർജ്, അസീസ് മാസ്റ്റർ, ശിഹാബ് മാസ്റ്റർ, റസാഖ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍