കോരങ്ങാട് നിർത്തിയിട്ട ലോറിയിൽ ഇടിച്ച് അപകടം


താമരശ്ശേരി : കോരങ്ങാട് ഗവ: ഹൈസ്കൂളിന്  സമീപം റോഡരിയിൽ  നിർത്തിയിട്ട ലോറിയിൽ  കാറടിച്ചാണ് അപകടമുണ്ടായത്.ചുങ്കം ഭാഗത്തുനിന്ന് വരികയായിരുന്നു കാസർകോട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല.ഇടിയുടെ ആഘാതത്തിൽ ലോറിക്കും കാറിനു കേടുപാടുകൾ സംഭവിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍