വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് നൽകി കോടികൾ തട്ടിയ കുന്ദമംഗലം സ്വദേശി ഷാഫി പിടിയിൽ
കുന്ദമംഗലം: അംഗീകാരമില്ലാത്ത പ്രവാചക വൈദ്യത്തിൻ്റെ പേരിൽ വ്യാജ യൂണിവേഴ്സിറ്റി തുടങ്ങി മധപണ്ഡിതന്മാരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും കോടികൾ തട്ടിയ പ്രതി പിടിയിൽ. കാരന്തൂർ പൂളക്കണ്ടി വീട്ടിൽ അബദൂള്ളയുടെ മകൻ ഷാഫി (51) ആണ് പിടിയിലായത്. മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഇന്ന് പുലർച്ചെയാണ് വഴക്കാട് നിന്ന് പിടികൂടിയത്. ഷാഫിയുടെ പേരിൽ ബലാത്സംഗ കേസും നിലനിൽക്കുന്നുണ്ട്. കുന്ദമംഗലം എസ് എച്ച് ഒ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ് ഐ കലാം എസ് സി പി ഒ. എസ് വിജേഷ്, അജീഷ്, ഗോപാലകൃഷ്ണൻ, ശ്രീരാജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
ആയുഷ് ന്റെയും ഇല്ലാത്ത അംഗീകാരം ഉണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ആളുകളിൽ നിന്ന് 50000 മുതൽ 2.5 ലക്ഷം വരെ വാങ്ങി INDIAN INSTITUTE OF PROBHETIC MEDICINE സ്ഥാപനം ആരംഭിച്ചു. കുന്ദമംഗലത്തെ ഓഫീസ് നവംബർ ആദ്യം പോലീസ് സെർച്ച് നടത്തി നിരവധി വ്യാജ സർട്ടിഫിക്കറ്റ് കണ്ടെടുത്തിരുന്നു. തുടർന്ന് പോലീസ് സ്ഥാപനം സീൽ ചെയ്തിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍