മഞ്ഞപിത്തവ്യാപനം;ഉപ്പിലിട്ട പഴങ്ങള്‍ വില്‍ക്കുന്നതിന് വിലക്ക്

താമരശ്ശേരി: മഞ്ഞപ്പിത്തവും, മറ്റ് പകർച്ചവ്യാധികളും പടരുന്ന സാഹചര്യത്തിൽ താമരശ്ശേരി ഗ്രാമപഞ്ചായത്തിൽ ആരോഗ്യ വകുപ്പിൻ്റെ കീഴിൽ വ്യാപക  പരിശോധന നടത്തി. വൃത്തിഹീന സാഹചര്യത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, ലൈസൻസും, കുടിവെള്ള പരിശോധന സർട്ടിഫിക്കറ്റും ഇല്ലാതെ ഇല്ലാതെ പൊടി പടലങ്ങളാൽ ചുറ്റപ്പെട്ട തട്ടുകടകൾ, ഉപ്പിലിട്ടതും, ജ്യൂസും വിൽക്കുന്ന കടകൾ എന്നിവിടങ്ങളിലെല്ലാം പരിശോധനടത്തി.

മഞ്ഞപ്പിത്തം വ്യാപിക്കാൻ കാരണം ഉപ്പിലിട്ട വസ്തുക്കളാണെന്ന റിപ്പോർട്ടിനെ തുടർന്ന് ഇവയുടെ വിൽപ്പന പൂർണമായും നിരോധിച്ചിട്ടുണ്ട്

നോമ്പുകാലത്ത് മുക്കിന് മുക്കിന് കുണു പോലെ ഉപ്പിലിട്ടത് വിൽക്കുന്ന കടകൾ മുളച്ച് പൊന്തിയിരുന്നു, ഇത്തരം കടകൾക്കെതിരെ വ്യാപക പരാതി ഉയർന്നു വന്നതിനെ തുടർന്ന് പരിശോധനക്കായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ അരവിന്ദൻ തന്നെ നേരിട്ട് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം രംഗത്തിറങ്ങി.

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുമാർ,പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സമീർ, ജെ.എച്ച്ഐ ഗിരീഷ്, വിജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന . 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍