കണ്ണൂര്‍ ചെറുകുന്നില്‍ വാഹനാപകടം; അഞ്ചുപേര്‍ മരിച്ചു

കണ്ണൂര്‍: ചെറുകുന്നിലുണ്ടായ വാഹന അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. കാറും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. കാറില്‍ ഉണ്ടായിരുന്നവരാണ് മരിച്ചത്. മുന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

അഞ്ചുപേരും സംഭവ സ്ഥലത്തുവെച്ച് മരണപ്പെട്ടു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിയുമായാണ് സ്വിഫ്റ്റ് കാര്‍ കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്നത് തലശ്ശേരി സ്വദേശികളാണെന്നാണ് പ്രാഥമിക നിഗമനം. ചെറുകുന്ന് പുന്നച്ചേരിക്ക് സമീപമായിരുന്നു അപകടം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍