കട്ടിപ്പാറ പഞ്ചായത്തിലെ വിദ്യാലയങ്ങൾക്ക് കുട്ടിപ്പുസ്തകക്കിറ്റുകൾ വിതരണം ചെയ്തു

കട്ടിപ്പാറ : എസ് എസ് കെ യുടെ ആഭിമുഖ്യത്തിൽ മധ്യവേനലവധിക്കാലത്ത് കുട്ടികളെ മൊബൈൽ ഫോണിൻ്റെ പിടിയിൽ നിന്നും രക്ഷപ്പെടുത്തി വായനയുടെ വിശാല ലോകത്തേക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ ആവിഷ്ക്കരിച്ച മലയാള മധുരം പദ്ധതിയുടെ ഭാഗമായി കൊടുവള്ളി ബി.ആർ.സി നടപ്പിലാക്കുന്ന കുട്ടി പുസ്തക ശേഖരണ പ്രവർത്തനമായ പുസ്തകത്തൊട്ടിലിലേക്ക് കട്ടിപ്പാറ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ സമാഹരിച്ച കുട്ടിപ്പുസ്തകക്കിറ്റുകളുടെ വിതരണോദ്ഘാടനം നടത്തി.

കൊടുവള്ളി ബി.ആർ സി പരിധിയിൽ പുസ്തക ശേഖരണയജ്ഞത്തിൽ രണ്ടാം സ്ഥാനം നേടിയ കന്നൂട്ടിപ്പാറ ഐയുഎം എൽ പി സ്കൂൾ പ്രധാനാധ്യാപകൻ അബുലൈസ് തേഞ്ഞിപ്പലത്തിന് പുസ്തകക്കിറ്റു സമ്മാനിച്ച് കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസാണ് ഉദ്ഘാടനം നിർവഹിച്ചത്.  പ്രതികൂല സാഹചര്യത്തിലും നിശ്ചയദാർഡ്യത്തോടെ പദ്ധതി രൂപീകരിച്ച് വിജയിപ്പിച്ച കൊടുവള്ളി ബി.ആർ.സി അധികൃതരെ അദ്ദേഹം അഭിനന്ദിച്ചു. മാതൃകാപരമായ ഈ പദ്ധതിയുടെ സമ്പൂർണ്ണ വിജയത്തിനായി പഞ്ചായത്തിൻ്റെ എല്ലാ സഹകരണവും അദ്ദേഹം ഉറപ്പ് നൽകി.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഷറഫ് പൂലോട് അധ്യക്ഷം വഹിച്ചു. കൊടുവള്ളി ബി.പി. സി മെഹറലി വി എം പദ്ധതി വിശദീകരിച്ചു. കുട്ടികളെ പുസ്തകത്തിലേക്കു നയിക്കുന്ന കാര്യത്തിൽ രക്ഷിതാക്കളുടെ പങ്ക് ഏറെ നിർണായകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാജിദ ഇസ്മയിൽ, അംഗങ്ങളായ ബേബി രവീന്ദ്രൻ, വിഷ്ണു ചുണ്ടൻകുഴി, സുരജ വി പി, സൈനബ നാസർ, ബി.ആർ സി ട്രെയിനർമാരായ അബ്ദുൽ അഷറഫ് സി കെ, പി. മുഹമ്മദ് റാഫി, കെ. ചിപ്പി രാജ്, അഷറഫ് വിഒ ടി ,റാലിസ രാജു മുതലായവർ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍