പന്ന്യാമാക്കൽ കെ.സി. ത്രേസ്യാമ്മ നിര്യാതയായി.

മരുതോങ്കര : മരുതോങ്കര ഇടവാകാം​ഗം പന്ന്യാമാക്കൽ പി.വി. ജോസഫിന്റെ ഭാര്യ കെ.സി. ത്രേസ്യാമ്മ(തെയ്യാമ്മ 79) (റിട്ട. ടീച്ചർ സെന്റ് മേരീസ് ഹൈസ്ക്കൂൾ, മരുതോങ്കര)  നിര്യാതയായി. 

മരുതോങ്കര കൈതക്കുളം കുടുംബാം​ഗമാണ്. മക്കൾ : ജിജി, ജീന, ജിം, ജിസ്. മരുമക്കൾ : പ്രീതമോൾ കണ്ണങ്കൽ കരിക്കോട്ടക്കരി, സുനോജ് മണിയങ്കോട്ട് തെക്കേപ്പള്ളിൽ മേപ്പാടി, പ്രിൻസി വെട്ടിക്കൽ കാക്കവയൽ, ഡിഡോ പയ്യമ്പള്ളിൽ മക്കുഴിയിൽ മല്ലപ്പള്ളി. സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച (08.04.2024) വൈകുന്നേരം 4.30ന് ഭവനത്തിൽ ആരംഭിച്ച്, മരുതോങ്കര സെന്റ് മേരീസ് ഫൊറോന ദൈവാലയ സെമിത്തേരിയിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍