താമരശ്ശേരിയിൽ തിയറ്ററിൽ നിന്നും ഐസ്ക്രീം കഴിച്ച നാലുപേർക്ക് ഭക്ഷ്യവിഷബാധ
താമരശ്ശേരി: താമരശ്ശേരി മാളിലെ തിയറ്ററിൽ നിന്നും തിങ്കളാഴ്ച ഉച്ചക്ക് കോൺ ഐസ് ക്രീം കഴിച്ച നാലുപേർക്ക് ഭക്ഷ്യവിഷബാധ. ഐസ് ക്രീം കഴിച്ച് ശാരീരിക അവശത അനുഭവപ്പെട്ടതിനെ തുടർന്ന് പള്ളിപ്പുറം കുന്നുംപുറം ചന്ദ്രൻ്റെ മക്കളായ ഭവ്യ, ഭാഗ്യ, ഇവരുടെ മക്കളായ ആരാദ്യ, സൂര്യ എന്നിവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍